കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ധനകാര്യ മന്ത്രി കെഎം മാണിയും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിജിലന്‍സ് കോടതി തനിക്കെതിരായി പുറപ്പെടുവിച്ച അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ കെഎം മാണി ഉന്നയിച്ച ആവശ്യം. അതേസമയം തുടരന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വിജിലന്‍സും ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കുമെന്നാണ് സൂചന.
Discussion about this post