തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തുടര്‍ച്ചയായ മൂന്നാം ദിവസവും റദ്ദാക്കി. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന് എന്നിവ വെട്ടിച്ചുരുക്കി. സഭ 21 മിനിറ്റിനുള്ളില്‍ പിരിഞ്ഞു.
ചോദ്യോത്തര വേള ഒഴിവാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും സഭ തടസ്സപ്പെടുത്തരുതെന്നും സ്പീക്കര്‍ പറഞ്ഞു. മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നതായും സ്പീക്കര്‍ മുന്നറിയിപ്പു നല്കി.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതു തുടര്‍ന്നതോടെ ചോദ്യോത്തര വേള റദ്ദാക്കി.
Discussion about this post