കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഐഎന്‍എസ് മഗര്‍ ഇന്ന് വൈകുന്നേരത്തോടെ കൊച്ചി തീരമണയും. കപ്പലില്‍ 202 യാത്രക്കാരാരാണ് ഉള്ളത്. ഇതില്‍ 14 ഗര്‍ഭിണികളുമുണ്ട്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ ആദ്യം ഇന്ന് ഉച്ചയോടെ തീരത്ത് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉള്ളതിനാല്‍ കപ്പല്‍ വെകുന്നേരത്തോടെ മാത്രമേ എത്തുകയുള്ളുവെന്നാണ് നാവികസേന അറിയിച്ചിരിക്കുന്നത്.
ഓപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമായി പ്രവാസികളുമായി എത്തുന്ന രണ്ടാമത്തെ കപ്പലാണ് ഐഎന്‍എസ് മഗര്‍. പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാന്‍ 20 കെഎസ്ആര്‍ടിസി ബസുകളും 30 ഓണ്‍ ലൈന്‍ ടാക്സികളും പോര്‍ട്ടിലെത്തും. ഓപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമായ അദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ 698 യാത്രക്കാരുമായി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ എത്തിയത്.
അതേസമയം ഇന്ന് നെടുമ്പാശ്ശേരിയില്‍ പ്രവാസികളുമായി രണ്ട് വിമാനങ്ങളും എത്തുന്നുണ്ട്. രാത്രി 8.30ന് ദമാമില്‍ നിന്നുള്ള വിമാനമാണ് ആദ്യം എത്തുക. സിംഗപ്പൂരില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം 10.50നും എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post