കൊച്ചി: കമ്പനികളുടെ ചൂഷണത്തിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങി ഓണ്‍ലെന്‍ ടാക്സി തൊഴിലാളികള്‍. കമ്പനികള്‍ അമിത കമ്മീഷന് ഈടാക്കുന്നതിരെയാണ് തൊഴിലാളികള്‍ സമര പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളം കളക്ട്രേറ്റിന് മുന്നില്‍ തൊഴിലാളികള്‍ ശയനപ്രദക്ഷിണം നടത്തുമെന്ന് സമര സമിതി കണ്‍വീനര്‍ ജാക്സണ് വര്‍ഗ്ഗീസ് അറിയിച്ചു.
മാസം അമ്പതിനായിരം രൂപ വരെ ശമ്പളം, അധിക ട്രിപ്പിന് പോകുന്നവര്‍ക്ക് കൂടുതല്‍ തുക, തുടങ്ങിയ പല മോഹന വാഗ്ദാനങ്ങള്‍ കേട്ടിട്ടാണ് പലരും ഓണ്‍ലൈന്‍ ടാക്സി തൊഴിലിനിറങ്ങിയത്. പക്ഷേ കമ്പനികള്‍ തങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. അതേസമയം കമ്പനി ഈടാക്കുന്ന കമ്മീഷന് തുക കുത്തനെ കൂട്ടുന്നുവെന്നും എത്ര ട്രിപ്പെടുത്താലും ഇന്ധനം നിറയ്ക്കാനുള്ള പണം പോലും കൈയ്യില്‍ കിട്ടുന്നില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള പ്രശ്നമാണിതെന്നും തൊഴിലാളികള്‍ തങ്ങളെ സമീപിച്ചാല്‍ ഇടപെടുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. തങ്ങള്‍ പരാതി പറഞ്ഞിട്ടും മന്ത്രിയുള്‍പ്പടെയുള്ള ആരും പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് മന്ത്രി രംഗത്തെത്തിരിക്കുന്നത്
Discussion about this post