തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിന്. വയനാട്ടില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ചികിത്സയിലുള്ളത് വയനാട് ജില്ലയിലാണ്. എട്ട് പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ചെന്നെയില്‍ പോയി വന്ന ലോറി ഡ്രൈവറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച എല്ലാവരും. കൂടാതെ കാസര്‍കോട് നാല് പേര്‍ക്കും, മലപ്പുറം പാലക്കാട് ജില്ലയില്‍ ഒരോരുത്തര്‍ക്കും വീതം രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള് ചെന്നൈയില്‍ നിന്നും വന്നതും മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 27 ആയി.അതെസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്.
Discussion about this post