വയനാട്: വ്യാജ പാസുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുവാവ് മുത്തങ്ങയില്‍ അറസ്റ്റില്‍. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി റെജിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം വന്ന 15 വയസുകാരനും കസ്റ്റഡിയിലുണ്ട്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് മുത്തങ്ങ വഴി ആക്കിയാണ് ഇയാള്‍ എത്തിയത്. പാസിലെ ഡേറ്റും എഡിറ്റ് ചെയ്തിട്ടുണ്ട്.
അതിര്‍ത്തി കടന്ന് പരിശോധനാ കേന്ദ്രത്തില്‍ വച്ചാണ് രേഖയില്‍ തട്ടിപ്പ് നടത്തിയതായി മനസിലായത്. രണ്ട് പേര്‍ക്കായി ലഭിച്ച പാസിലാണ് കൃത്രിമം കാട്ടിയത്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തും.
പാസില്ലാതെ അതിര്‍ത്തി കടക്കാന്‍ ഇന്നും നിരവധി പേര് എത്തിയതായി റിപ്പോര്‍ട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് അധികം പേരും എത്തിയത്. പാസ് കാണിക്കാതെ അതിര്‍ത്തി കടത്തില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
Discussion about this post