പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു. വീണ്ടും നവജാതശിശു മരിച്ചു. അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. കുട്ടിയ്ക്ക് ജന്മനാ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്ര-ശിവന് ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിക്ക് ജനിച്ചപ്പോള്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശു ആണിത്. ശിശുമരണങ്ങള്‍ കൂടിവരികയാണ്.
2017ല്‍ 13 ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചിത്. 2016ല്‍ എട്ട് ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ 15ഉം, 15ല്‍ 14ഉം 16ല്‍ എട്ടും ശിശുക്കള്‍ മരിച്ചു. 2012-13 കാലയളവില്‍ മാത്രം 72 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. അട്ടപ്പാടിയിലെ ശിശുമരണം ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
Discussion about this post