തിരുവനന്തപുരം: പ്രശസ്ത വീണ വിദ്വാന് അനന്തപദ്മനാഭന്റെ മകനും വീണ വാദകനുമായ ആനന്ദ് കൗശിക് (36) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഞായറാഴ്ച പുലര്‍ച്ച നാലു മണിക്കായിരുന്നു മരണപ്പെട്ടത്.
സംസ്കാരം വൈകീട്ട് പാപ്പനംകോട്ടെ വീട്ടുവളപ്പില്‍ നടത്തും. തൃശൂര്‍ സ്വദേശിയായ ആനന്ദ് തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ടെക്നോപാര്‍ക്കില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്നു. ഭാര്യ ദീപ. മകള്‍ ആനന്ദശ്രീ.
ആകാശവാണിയില്‍ നിന്നും വിരമിച്ച വീണാവാദകന്‍ അനന്ത പദ്മനാഭനൊപ്പവും സ്വതന്ത്രനായും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജോലിയ്ക്കൊപ്പം കലയും കൂടെക്കൂട്ടിയ ആനന്ദിന് ആരാധകരും കുറവല്ല. ആദ്യഗുരു അച്ഛനാണ്.
Discussion about this post