തൃശൂര്‍: വ്യാജ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പോലീസ്. മൊബൈല്‍ ഫോണിലേക്കു മന്ത്രിയുടെ ഇ-മെയില്‍ സന്ദേശം വന്നാല്‍ ശ്രദ്ധിക്കണമെന്നും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാന്‍ പോകരുതെന്നും പോലീസ് അറിയിച്ചു.
പുതിയ തട്ടിപ്പിനു പിന്നില്‍ നൈജീരിയയില്‍ നിന്നുള്ള സംഘമാണെന്ന് പോലീസ് പറയുന്നു. മന്ത്രിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേരിലാണ് മൊബൈലിലേക്ക് സന്ദേശം എത്തുന്നത്. പണവും വിവിധ സേവനങ്ങളുമൊക്കെ വാഗ്ദാനം ചെയ്താണ് പലര്‍ക്കും ഇ-മെയില്‍ ലഭിക്കുക.
മന്ത്രിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേര് കാണുമ്പോള്‍ പലരും തട്ടിപ്പില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. തട്ടിപ്പുകാര്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തന്ത്രപൂര്‍വ്വം ചോദിച്ചറിയും. ശേഷം മൊത്തത്തില്‍ പണം ഊറ്റുകയാണ് ഇവരുടെ രീതിയെന്നു പോലീസ് സൈബര്‍ഡോം കണ്ടെത്തി.
ഇത്തരത്തില്‍ പണംതട്ടുന്ന സംഘം സജീവമാണ്. രാജ്യാന്തര ബന്ധമുള്ള തട്ടിപ്പുസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ സിബിഐക്കു കത്തയച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
Discussion about this post