തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സി എംഡി ആര് എഫിലേയ്ക്ക് പണം കൊടുക്കരുത്. ധൂര്‍ത്താണ് ധൂര്‍ത്ത്. കോണ്‍ഗ്രസും ബിജെപിയും ധൂര്‍ത്ത് ചുണ്ടി കാണിച്ചു…. ‘ദുരന്ത കാലത്തും ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുത്ത പിണറായി വിജയന്റെ ധൂര്‍ത്ത്’. ആക്ഷേപിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യഹൃദയം അതേ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
എന്തിനാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്, എന്തൊക്കെയാണ് ഉപയോഗം ഇതൊന്നും അറിയാഞ്ഞിട്ടല്ല പ്രതിപക്ഷം ഈ ഒച്ചപ്പാടുണ്ടാക്കിയത്. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്ക്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങാനോ വാടകയ്ക്കു എടുക്കാനോ കേരളം വൈകിപ്പോയി എന്നതാണ് സത്യം. ആഡംബരത്തിനല്ലെന്നും ആവശ്യത്തിനാണെന്നും അറിയാഞ്ഞിട്ടല്ല പ്രതിപക്ഷം ഈ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു.
എന്നിട്ടും കള്ളങ്ങള്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ഹെലിക്കോപ്റ്റര്‍ ധൂര്‍ത്ത് ആരോപിച്ചു. ഒരു ചെറിയ വിഭാഗം അധ്യാപകരും ജീവനക്കാരും ശമ്പളം മാറ്റിവയ്ക്കുന്നതിനെ എതിര്‍ക്കാന്‍ പറഞ്ഞതില്‍ ഒരു കാരണം ഈ ഹെലിക്കോപ്റ്റര്‍ ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ധൂര്‍ത്ത്..
സി എംഡി ആര് എഫിലേയ്ക്ക് പണം കൊടുക്കരുത്. ധൂര്‍ത്താണ് ധൂര്‍ത്ത്. കോണ്‍ഗ്രസും ബിജെപിയും ധൂര്‍ത്ത് ചുണ്ടി കാണിച്ചു…. ‘ദുരന്ത കാലത്തും ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുത്ത പിണറായി വിജയന്റെ ധൂര്‍ത്ത്’. ആക്ഷേപിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യഹൃദയം അതേ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി.
എന്തിനാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്, എന്തൊക്കെയാണ് ഉപയോഗം ഇതൊന്നും അറിയാഞ്ഞിട്ടല്ല പ്രതിപക്ഷം ഈ ഒച്ചപ്പാടുണ്ടാക്കിയത്. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്ക്. ശ്രീ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദം ഒഴിയുന്നതിനു തൊട്ടുമുന്‍പ് പരിശീലനത്തിന് ഉപയോഗിക്കുന്ന ഒരു വിമാനം കൊണ്ടുവന്ന് എയര്‍ ആംബുലന്‍സ് എന്ന് പറഞ്ഞു ‘ഉല്‍ഘാടനം’നടത്തി.അദ്ദേഹം നടത്തിയ നിരവധി ഉല്‍ഘാടന നാടകങ്ങളില്‍ ഒന്ന്. അന്ന് എയര്‍ ആംബുലന്‍സിന്റെ അത്യാവശ്യത്തെ കുറിച്ച് ശ്രീ ഉമ്മന്‍ചാണ്ടി പറഞ്ഞത് മലയാളികള്‍ മറന്നിട്ടില്ല.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്. അവിടെ പുതിയ ആഡംബര വിമാനം വിഐപികള്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങാന്‍ തീരുമാനിച്ചു. രണ്ടു വിമാനങ്ങള്‍ രാജസ്ഥാന് സര്‍ക്കാരിന് വര്‍ഷങ്ങളായി സ്വന്തമായുണ്ട് എന്ന് കൂടി ഓര്‍ക്കണം.അപ്പോഴാണ് 200കോടി മുടക്കി പുതിയ ആഡംബര വിമാനം.
നിരവധി സംസ്ഥാനങ്ങള്‍ക്ക് വാടകയ്ക്കെടുത്തതോ സ്വന്തമായോ വിമാനങ്ങളോ ഹെലിക്കോപ്റ്ററുകളോ ഉണ്ട്.
അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങാനോ വാടകയ്ക്കു എടുക്കാനോ കേരളം വൈകിപ്പോയി എന്നതാണ് സത്യം. ആഡംബരത്തിനല്ലെന്നും ആവശ്യത്തിനാണെന്നും അറിയാഞ്ഞിട്ടല്ല പ്രതിപക്ഷം ഈ വിവാദം സൃഷ്ടിച്ചത്.
എന്നിട്ടും കള്ളങ്ങള്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ഹെലിക്കോപ്റ്റര്‍ ധൂര്‍ത്ത് ആരോപിച്ചു. ഒരു ചെറിയ വിഭാഗം അധ്യാപകരും ജീവനക്കാരും ശമ്പളം മാറ്റിവയ്ക്കുന്നതിനെ എതിര്‍ക്കാന്‍ പറഞ്ഞതില്‍ ഒരു കാരണം ഈ ഹെലിക്കോപ്റ്റര്‍ ആയിരുന്നു.
അതേ ഹെലിക്കോപ്റ്ററില്‍ ഇന്ന് കൊണ്ടുപോയത്, ഒരു എല്‍ പി സ്കൂള്‍ ടീച്ചറുടെ ഹൃദയമാണ്. മനുഷ്യരുടെ ജീവനും ജീവിതവും രക്ഷിക്കാന്‍ ആറു ദിവസത്തെ ശമ്പളം കടമായി ചോദിച്ചപ്പോള്‍ ഉത്തരവ് കത്തിച്ച ഖദര്‍ അണിഞ്ഞ മാഷുമാരെ, കണ്ണ് തുറന്നു കാണൂ…. അപരിചിതരായ ഏതോ മനുഷ്യര്‍ക്കായി
ഹൃദയവും കണ്ണും കരളും പങ്കിട്ടു കടന്നു പോയ ലാലി ടീച്ചറെ.
Discussion about this post