കൊച്ചി: ലോകമെങ്ങും കൊവിഡ് വൈറസ് പടര്‍ന്ന് പിടിച്ചതോടെ മുഖാവരണത്തിനാണ് ഇപ്പോള്‍ ആവശ്യമേറുന്നത്. പലയിടത്തും മാസ്ക് വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വഴിയോര മാസ്ക് കച്ചവടമാണ് ചര്‍ച്ചയാവുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇത്തരത്തിലുള്ള വില്‍പ്പന നടക്കുന്നത്.
കോട്ടണ്‍, ബനിയന് തുണികളിലുള്ള കഴുകി ഉപയോഗിക്കാവുന്ന മുഖാവരണങ്ങളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഒരാള്‍ പാകംനോക്കിയശേഷം വേണ്ടെന്നുവെക്കുന്നവയാണ് മറ്റൊരാള്‍ ഇവ തനിക്ക് പാകമാകുമോ എന്നു പരീക്ഷിക്കുന്നത്.
ഇത് പകര്‍ച്ചവ്യാധി ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മുഖാവരണത്തിന്റെ മുന്‍വശം തൊടാതെയും ശരീരത്തില്‍ സ്പര്‍ശിക്കാതെയും സൂക്ഷിക്കണം. വൃത്തിഹീനമാണെന്നു തോന്നിയാല്‍ മാറ്റി ഉപയോഗിക്കണം തുടങ്ങിയ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കാതെയാണ് മുഖാവരണ കച്ചവടം സജീവമാകുന്നത്.
Discussion about this post