കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളെയും വഹിച്ചുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചി തീരമണഞ്ഞു. കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 698 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 440 പേര് മലയാളികളാണ്. ഇതില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. കൊച്ചി തീരത്ത് എത്തിയ ജലശ്വയെ നാവികസേനയുടെ ഹെലികോപ്ടറിന്റേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയിലാണ് പോര്‍ട്ടിലേക്ക് എത്തിച്ചത്.
ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തെ കപ്പലാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും അടുത്തദിവസം ദ്വീപിലെത്തും. വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന് ‘സമുദ്രസേതു’വിന്റെ ഭാഗമായാണ് കപ്പല്‍ അയച്ചത്.
732 പേരെയാണ് ആദ്യം യാത്രയ്ക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ഇതില്‍ ചിലരെ പരിശോധനകള്‍ക്കൊടുവില്‍ ഒഴിവാക്കി. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്. വൈറസ് ബാധ ലക്ഷണങ്ങള്‍ ഉള്ളവരെ ഐസോലേഷന് ഏരിയയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമായിരിക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനായി എത്തിക്കുന്നത്.
കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. കപ്പലിലുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയില്‍ തന്നെയാണ് നിരീക്ഷണത്തില്‍ വെക്കുക.
#SamudraSetuMission #MoDAgainstCorona #bringhomeexpats
Welcome Home!! #INSJalashwa with 698 Indians from Maldives entering #Kochi harbour. First glimpses!!@indiannavy @SpokespersonMoD @rajnathsingh @DefenceMinIndia @PMOIndia @MOS_MEA @MEAIndia @HCIMaldives pic.twitter.com/QW0FusiQUw— PRO Defence Kochi (@DefencePROkochi) May 10, 2020
Discussion about this post