കൊച്ചി; മുസ്ലീം പള്ളിയില്‍ നിന്നായാലും ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നായാലും ക്ഷേത്രങ്ങളില്‍ നിന്നായാലും പണം എടുക്കുന്നത് തെറ്റാണെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ച് കോടി നല്കിയ സംഭവത്തിലായിരുന്നു ഗോകുലിന്റെ പ്രതികരണം.
ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ച് കോടി നല്കിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രൂപയുടെ വിനിയോഗം കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കിയതിനെതിരെ ട്വിറ്ററില്‍ വലിയ വര്‍ഗീയ പ്രചരണമാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് ഗോകുലും രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഗോകുലിന്റെ പ്രതികരണം.
മുസ്ലീം പള്ളിയില്‍ നിന്നായാലും ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നായാലും ക്ഷേത്രങ്ങളില്‍ നിന്നായാലും ഇത് തെറ്റാണ്. അല്ല പള്ളികളില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വീകരിച്ചോ എന്നായിരുന്നു ഗോകുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം ഗോകലിന്റെ കമന്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. അച്ഛന്റെ മകന് തന്നെയാണെന്നായിരുന്നു ചിലരുടെ പ്രതികരണം. ചിലര്‍ ഗോകുല്‍ പറഞ്ഞത് ശരിയാണെന്നും പറയുന്നുണ്ട്.
Discussion about this post