തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ ട്രെയിന്‍ വഴി കേരളത്തിലെക്ക് എത്തിക്കാത്തതിനെ വിമര്‍ശിച്ച് കെഎസ് ശബരിനാഥ് എംഎല്‍എ. ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന രണ്ട് ലക്ഷം മലയാളികളാണ് നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മലയാളികളുമായി കേരളത്തിലേക്ക് ഒരു ട്രെയിന്‍ പോലും വന്നില്ല.
ഇത്രയും ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ട്രെയിനില്‍ ഇങ്ങോട്ട് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?- എന്ന് ശബരിനാഥന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്:
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുവാന്‍ വേണ്ടി ഇന്ത്യന്‍ റെയില്‍വേ ഇതുവരെ 302 ട്രെയിനുകള്‍ ഓടിച്ചു. ഈ മാര്‍ഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേര്‍ സ്വദേശങ്ങളില്‍ എത്തി. (Updated)
ഇനി കേരളത്തിന്റെ കണക്ക് നോക്കാം:
i) നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം
ii) ഇതില്‍ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം.
ഇത്രയും ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ട്രെയിനില്‍ ഇങ്ങോട്ട് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു. ഈ…
Posted by Sabarinadhan K S on Saturday, May 9, 2020













Discussion about this post