തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ 27 ആശുപത്രികളെ സമ്പൂര്‍ണ കൊവിഡ് കെയര്‍ സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ രോഗലക്ഷണമുളളവരെ നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാണ്. ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ 125 സ്വകാര്യ ആശുപത്രികളെയും സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്കു ശേഷം പ്രവാസികളെ കെഎസ്ആര്‍ടിസി ബസില്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ വീതം വൈദ്യ സഹായമുണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ 13.45 കോടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post