ഇടുക്കി: ഇടുക്കി ജില്ലയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന ആകെ 24 പേരില്‍ നിലവില്‍ 24 പേര്‍ക്കും രോഗം ഭേദമായി.
വീടുകളില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 97 പേരുടെ നിരീക്ഷണകാലാവധി ഇന്ന് അവസാനിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേരുടെ ആശുപത്രി ഐസലേഷന്‍ ഇന്ന് അവസാനിച്ചു. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.
ജില്ലയില്‍ ഇന്ന് പുതുതായി 301 പേരെ വീടുകളിലും 10 പേരെ ആശുപത്രികളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 1321 പേര് വീടുകളിലും 10 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.
Discussion about this post