തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് നൂറാം ദിവസം. ഈ നൂറ് ദിവസം തെളിയിച്ചത് ഇന്ത്യയും ഇന്ത്യക്കകത്തുള്ള കേരളവും തമ്മിലുള്ള വ്യത്യാസം കൂടിയാണെന്ന് എംബി രാജേഷ്. കോവിഡ് പ്രതിരോധ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കേരളം.
കേരളത്തിലാണ് ഇന്ത്യയില്‍ തന്നെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെത്. ഒരു ഘട്ടത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലായിരുന്നു. നൂറ് ദിവസങ്ങള്‍ക്കിപ്പുറം കേരളത്തില്‍ ഇനിയുളളത് വെറും 16 രോഗികള്‍ മാത്രമാണ്.
മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവെയ്ക്കുന്നത്. കേരള മോഡല്‍ വാഴ്ത്തപ്പെടുമ്പോള്‍ ഏറെ പേര് കേട്ട ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും പ്രവര്‍ത്തിച്ചതില്‍ നിന്ന് എങ്ങിനെ കേരള സര്‍ക്കാര്‍ വ്യത്യസ്തമാകുന്നു എന്നാണ് ഈ നൂറുദിവസവും തെളിയിക്കുന്നതെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ആദ്യത്തെ കേസ് കേരളത്തില്‍ സ്ഥിരീകരിച്ച് 48 ദിവസത്തിനുശേഷം മാര്‍ച്ച് 19നാണ് ഗുജറാത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് ഗുജറാത്ത് 7013 രോഗികളുമായി ഇന്ത്യയില്‍ രണ്ടാമത്. അവിടെ മരണം 425. മരണ നിരക്കോ? കേരളത്തിന്റെ പത്തിരട്ടി. രോഗമുക്തി നിരക്ക് കേരളത്തിന്റെ ഏതാണ്ട് നാലിലൊന്ന് മാത്രം. മദ്ധ്യപ്രദേശ്, യു.പി. എന്നിവയൊന്നും ഗുജറാത്ത് മാതൃകയോളം വാഴ്ത്തപ്പെട്ടതല്ലാത്തതു കൊണ്ട് ആ പരാജയകഥകള്‍ തല്‍ക്കാലം വിടാമെന്ന് അദ്ദേഹം പറയുന്നു..
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറാം ദിവസം. ഈ നൂറ് ദിവസം തെളിയിച്ചത് ഇന്ത്യയും ഇന്ത്യക്കകത്തുള്ള കേരളവും തമ്മിലുള്ള വ്യത്യാസം കൂടിയാണ്. കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും പ്രവര്‍ത്തിച്ചതില്‍ നിന്ന് എങ്ങിനെ കേരള സര്‍ക്കാര്‍ വ്യത്യസ്തമാകുന്നു എന്നാണ്. ആ വ്യത്യാസത്തിന്റെ അടിസ്ഥാന കാരണമെന്ത് എന്നാണ്. പറയുന്നത് വസ്തുതകളും കണക്കുകളുമാണ്. അതിന്റെ മാത്രം പിന്‍ബലത്തിലാണ്.
1. .മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ രോഗികളുടെ എണ്ണം 536. അതിന്റെ അഞ്ചിലൊന്ന് ( 20%) കേരളത്തില്‍.കേരളം രോഗികളുടെ എണ്ണത്തില്‍ ഒന്നാമത്.
ഇന്ന് രാജ്യത്താകെ 56 342. കേരളത്തില്‍ വെറും 16.
അതായത് ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് നൂറിരട്ടിയിലേറെ പെരുകിയപ്പോള്‍ കേരളത്തില്‍ അഞ്ചിലൊന്ന് കുറഞ്ഞു! അന്ന് 20 % രോഗികള്‍ കേരളത്തിലെങ്കില്‍ ഇന്നുള്ളത് o.o 28% മാത്രം –
2. കേരളത്തിലെ രോഗമുക്തി നിരക്ക് 94.42%. ഇതടക്കം ദേശീയ നിരക്ക് വെറും 29. 36%. കേരളത്തിന്റെ മികവ് ഒഴിവാക്കിയാല്‍ യഥാര്‍ത്ഥ സ്ഥിതി എത്ര ദയനീയം? മരണ നിരക്ക് കേരളത്തില്‍ 0.59 %. ദേശീയ നിരക്ക് 3.36 % അഞ്ചിരട്ടിയിലേറെ.
രോഗമുക്തിയിലും കുറഞ്ഞ മരണ നിരക്കിലും കേരളം ആഗോള ശരാശരികളേക്കാളും മുന്നിലാണ്.കേരളത്തില്‍ മരിച്ചതിന്റെ ഇരുപത്തിരട്ടി മലയാളികള്‍ രോഗബാധയാല്‍ വിദേശത്ത് മരിച്ചിട്ടുണ്ട്.
3. ഗുജറാത്ത് മാതൃകയുടെ കഥയോ? അവിടെ ആദ്യത്തെ കേസ് കേരളത്തില്‍ സ്ഥിരീകരിച്ച് 48 ദിവസത്തിനുശേഷം മാര്‍ച്ച് 19ന്. ഇന്ന് ഗുജറാത്ത് 7013 രോഗികളുമായി ഇന്ത്യയില്‍ രണ്ടാമത്. അവിടെ മരണം 425. മരണ നിരക്കോ? കേരളത്തിന്റെ പത്തിരട്ടി. രോഗമുക്തി നിരക്ക് കേരളത്തിന്റെ ഏതാണ്ട് നാലിലൊന്ന് മാത്രം. മദ്ധ്യപ്രദേശ്, യു.പി. എന്നിവയൊന്നും ഗുജറാത്ത് മാതൃകയോളം വാഴ്ത്തപ്പെട്ടതല്ലാത്തതു കൊണ്ട് ആ പരാജയകഥകള്‍ തല്‍ക്കാലം വിടാം.
4. രാജസ്ഥാന്‍, പഞ്ചാബ് അനുഭവങ്ങള്‍ നോക്കാം. രാജസ്ഥാനില്‍ രോഗികള്‍ കേരളത്തിന്റെ ഏഴിരട്ടി. മരണനിരക്ക് അഞ്ചിരട്ടി. രോഗമുക്തി കേരളത്തിന്റെ പകുതിയില്‍ അല്പം കൂടുതല്‍.പഞ്ചാബിലും രോഗികള്‍, മരണനിരക്ക് എന്നിവ ഇവിടുത്തേക്കാള്‍ വളരെ കൂടുതല്‍. അവിടെ മൂന്നു ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുന്നു.പരിശോധനാ നിരക്ക് ദേശീയ ശരാശരിയായ ദശലക്ഷത്തിന് 818 നേക്കാള്‍ താഴെ. വെറും 754 മാത്രം. കേരളത്തിലിത് 1065.
ഗുജറാത്തിനെ കണ്ട് പഠിക്ക് സോമാലിയന്‍ കേരളമേയെന്ന് സംഘികള്‍ .രാജസ്ഥാന്റേയും പഞ്ചാബിന്റേയും കാലടികള്‍ പിന്തുടരാനും അമേരിക്കയുടെ മിറ്റിഗേഷന്‍ സ്ട്രാറ്റജി കോപ്പിയടിക്കാനും കോണ്‍ഗ്രസ്. എന്തെല്ലാം ഉപദേശത്തള്ളുകളായിരുന്നു.?കേരളം സ്വന്തം ബദല്‍ വഴി സഞ്ചരിച്ചതുകൊണ്ടിപ്പോള്‍ കോവിഡിന്റെ രണ്ടാം ഘട്ടത്തേയും അതിജീവിക്കാനായി. ആ ബദല്‍ വഴി ഒരു ബദല്‍ രാഷ്ട്രീയത്തിന്റേതാണ്.മുതലാളിത്ത നയങ്ങളുടെ വക്താക്കളായ, ലണ്ടനില്‍ നിന്നിറങ്ങുന്ന ‘ദി ഇക്കോണമിസ്റ്റ് ‘ എന്ന വിഖ്യാത വാരികയുടെ ഏറ്റവും പുതിയ ലക്കം അതു പറയുന്നുണ്ട്.വിയത് നാമിന്റേയും കേരളത്തിന്റെയും കോവിഡ് വിരുദ്ധ പോരാട്ടത്തിലെ മികവിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും.കോവിഡിനു ശേഷം ലോകമത് കൂടുതല്‍ വിപുലമായും ആഴത്തിലും ചര്‍ച്ച ചെയ്യും.കോവി ഡാനന്തര ലോകത്തിന് എന്തായാലും പഴയ വഴിയിലൂടെ ഏറെക്കാലം സുഗമമായി സഞ്ചരിക്കാനാവില്ലല്ലോ.
Discussion about this post