പാലക്കാട്: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കുമെതിരെ കേസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് ഇരുവര്‍ക്കുമെതിരെ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെയും ഷാഫി പറമ്പില്‍ എംഎല്‍എയുടേയും നേതൃത്വത്തില്‍ മൂപ്പതോളം ആളുകള്‍ കൂടിയിരുന്നുവെന്നും ഇവരാരും തന്നെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ചിരുന്നില്ല എന്നുമാണ് പോലീസ് പറയുന്നത്.