തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ ഒന്നാമതാണ് മാസ്ക്. രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്കുകളാണ് ഇന്ന് വിപണിയില്‍ ഇടംപിടിക്കുന്നതും. ഇപ്പോള്‍ മാസ്കുകള്‍ ഫാഷന്‍ ലോകത്തെയും കീഴടക്കിയിരിക്കുകയാണ്. കേരളത്തില്‍നിന്നുള്ള കസവ് മാസ്കുകളും ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത്.
‘വേദിക’യുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമായ മൈത്രി ശ്രീകാന്ത് ആനന്ദാണ് കേരള കസവ് മാസ്കുകളിലൂടെ ഒരുവിഭാഗം ജനങ്ങളെ ദുരിതത്തില്‍നിന്നു മോചിതരാക്കാനുള്ള ശ്രമത്തിനു പിന്നില്‍. ബാലരാമപുരത്തെ നെയ്ത്തുതൊഴിലാളികളെ സഹായിക്കുകയെന്ന ഉദ്യമംകൂടി ഇതിനു പിന്നിലുണ്ടെന്ന് മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു.
ഖാദി, കലംകരി, ബ്ലോക്ക് പ്രിന്റഡ്, ഇകാത് തുടങ്ങിയ തനതായ വസ്ത്രാലങ്കാരരീതികളെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കേരള പോലീസിന്റെ മാസ്ക് ചാലഞ്ചിന്റെ ഭാഗമായി കസവ് മാസ്കുകള്‍ വിപണിയിലെത്തി തുടങ്ങി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കസവ് മാസ്കുകള്‍ ഡിസൈന്‍ചെയ്തു നല്കി.
നെയ്ത്തുതൊഴിലാളികളെ സഹായിക്കാനുള്ള ഉദ്യമത്തെ പ്രശംസിച്ച് ശശി തരൂര്‍ എംപിയും ‘വേദിക’ തയ്യാറാക്കിയ കസവ് മാസ്കിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post