പത്തനംത്തിട്ട: സന്നിധാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നവസാനിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലവിലുണ്ടായിരുന്ന നിരോധനാജ്ഞ ഈ മാസം 26ന് ദീര്‍ഘിപ്പിച്ച ശേഷം പ്രതിഷേധമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നതിനാല്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
എന്നാല്‍ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് നിലപാട്. അതേസമയം വാവര് നടയ്ക്ക് മുന്നിലും മഹാകാണിക്ക അര്‍പ്പിക്കുന്നിടത്തുമുള്ള ബാരികേഡുകള്‍ പോലീസ് ഉടന്‍ നീക്കിയേക്കും. ഇന്ന് വൈകിട്ട് പമ്പയിലെത്തുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ആര്‍എസ്എസ് അനുഭാവികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. അക്രമാസക്തമായ സാഹചര്യവും ഉണ്ടായിരുന്നു തുടര്‍ന്നാണ് പിബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.