വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കു കൊവിഡ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം: കെകെ രാഗേഷ് എം പി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കേരളത്തില്‍ എത്തിക്കുവാന്‍ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കു കൊവിഡ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്ന് കെകെ രാഗേഷ് എംപി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട് അഭ്യര്‍ത്ഥിച്ചു.

ആയിരക്കണക്കിന് കേരളീയരാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളത്. വിദ്യാര്‍ത്ഥികളും സൗകാര്യ മേഖലയില്‍ ജോലിയെടുക്കുന്നവരും ചെറുകിട ബിസിനെസ്സുകളില്‍ ഏര്‍പ്പെടുന്നവരും ഇതിലുള്‍പ്പെടുന്നു. അനേകം വിദ്യാര്‍ഥികളും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രായം ചെന്നവരും ഗര്‍ഭിണികളും ഇതിലുണ്ട്.

ആയതിനാല്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കേരളത്തില്‍ എത്തിക്കുവാന്‍ ജയ്പൂര്‍, മുംബൈ , ബാംഗ്ലൂര്‍ , ഹൈദരാബാദ് , ചെന്നൈ, തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കു കൊവിഡ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്ന് കെകെ രാഗേഷ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു .

Exit mobile version