കൊച്ചി: ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിനായി പോലീസിന്റെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക പൂരിപ്പിച്ചു സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കിയാല് മതി. പാസിന്റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിക്കേണ്ടതാണ്.
അയല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തനം അനുവദിക്കപ്പെട്ട കടകളിലും ജോലിചെയ്യുന്നവര്‍ക്ക് ജില്ല വിട്ടു യാത്രചെയ്യുന്നതിന് പ്രത്യേക പാസ് അനുവദിക്കും. ഇതിനായി അതതു സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെയാണ് സമീപിക്കേണ്ടത്.
Discussion about this post