കൊല്ലം: കൊല്ലത്ത് സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്ന് മുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. കൊവിഡ് ഹോട്ട്സ്പോട്ട് മേഖലയായ ചെന്നൈയില്‍ നിന്നെത്തിയ യുവതിയും കുടുംബവുമാണ് സര്‍ക്കാര്‍ ക്വാറന്റൈന് ലംഘിച്ച് മുങ്ങി കളഞ്ഞത്.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് ക്വാറന്റൈന് ലംഘിച്ചത്. ഇന്നലെ രാത്രിയാണ് കൊല്ലത്തെ ക്വാറന്റൈന് സെന്ററില്‍ നിന്ന് ഇവര്‍ വീട്ടിലേക്ക് പോയത്. ശേഷം പോലീസ് നിര്‍ബന്ധിച്ച് ഇവരെ വീണ്ടും നിരീക്ഷണ കേന്ദ്രത്തിലാക്കി. മൂവര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുക്കുകയും ചെയ്തു.
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍, കൊവിഡ് തീവ്രബാധിത മേഖലകളില്‍ നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതരസംസ്ഥാനങ്ങളിലെയും കേരളത്തിലെയും റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്.
Discussion about this post