കൊച്ചി: കൊവിഡില്‍ നിന്ന് കരകയറി കേരളം. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 16 പേര്‍ മാത്രമാണ്. ഇതുവരെ 484 പേരാണ് സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. സംസ്ഥാനത്ത് ആകെ 503 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലെ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ജനുവരി 30ന് ആയിരുന്നു കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസമായിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ എല്ലാം രോഗത്തിന് മുന്നില്‍ വിറച്ച് നില്‍ക്കുമ്പോള്‍ നൂറ് ദിവസം കൊണ്ട് രോഗവ്യാപനവും രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചത് കേരളത്തിന്റെ നേട്ടമാണ്.
രോഗം സ്ഥിരീകരിച്ചതിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാനത്തിന് സാധിച്ചതാണ് നേട്ടത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അതെസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് 20157 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19810 പേര്‍ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post