തൃശ്ശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചതായി ആരോപണം. ശ്രദ്ധേയനായ യുവകവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അദ്ധ്യാപകസംഘടനയായ എകെപിസിടിഎയുടെ ഹൗസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.
ഇങ്ങനെയോരാളില്‍ നിന്നും ഈ അനുഭവം ഉണ്ടായതില്‍ തീരെ നിരാശയുണ്ടെന്ന് എസ് കലേഷ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. ”എന്റെയൊരു സംശയം അത് ആരോ അവര്‍ക്കെതിരെ ഉപയോഗിച്ചതെന്നായിരുന്നു. പക്ഷെ അവര്‍ അതിനെക്കുറിച്ചറിഞ്ഞു എന്ന് ബോധ്യമായപ്പോള്‍ ആകെ ആശങ്കയായിരുന്നു. അങ്ങനെ ചെയ്തെങ്കില്‍ വളരെ മോശമാണ്.
അവര്‍ എന്റെ കവിതയിലെ പുരുഷ വീക്ഷണം സ്ത്രീയുടെതാക്കി മാറ്റിയിട്ടുണ്ട്. അത്ര വ്യത്യാസമേയുള്ളൂ ഞാന്‍ 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം അത് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നു. ഇപ്പോള്‍ അത് ശബ്ദമാഹാസമുദ്രം എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Discussion about this post