പത്തനംതിട്ട: പത്തനംതിട്ടയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ ബിനീഷ് മാത്യുവാണ് (36) മരിച്ചത്. കോന്നി തണ്ണിത്തോട് പ്ലാന്റെഷനില്‍ സി ഡിവിഷനില്‍ മേടപ്പാറയിലായിരുന്നു സംഭവം.
പ്ലാന്റേഷന് കോര്‍പറേഷന്റെ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് ബിനീഷ് മാത്യു. വ്യാഴാഴ്ച പകല്‍ രാവിലെ 11 മണിയോടെ ടാപ്പിങ് നടത്തുന്നതിന് ബിനീഷ് സി ഡിവിഷനില്‍പ്പെട്ട മേഖലയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.
പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നു. ബിനീഷിന്റെ ദേഹത്തെക്ക് ചാടി വീണ പുലി കഴുത്തില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് ബിനീഷിനെ കഴുത്തില്‍ കടിച്ചു പിടിച്ചു വലിച്ചു കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പുലി കടന്നു കളഞ്ഞു.
Discussion about this post