പരപ്പനങ്ങാടി: വാറ്റ് ചാരായം നിര്‍മ്മിക്കാനായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ വാഷ് പിടികൂടി. സംഭവത്തില്‍ ഗൃഹനാഥന് അറസ്റ്റിലായി. പരപ്പനങ്ങാടി ഉള്ളാണം നോര്‍ത്തില്‍ ആട്ടീരില് വീട്ടില്‍ ഗിരീഷ് കുമാര്‍ അറസ്റ്റിലായത്. വീട്ടിലെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചനിലയിലുള്ള വാഷ് ആണ് അധികൃതര്‍ പിടികൂടിയത്.
മരത്തില്‍ നിര്‍മ്മിച്ച കോഴിക്കൂടിന് താഴെ രഹസ്യ അറയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. വ്യാജചാരായം വന്‍തുകയ്ക്ക് കച്ചവടം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പോലീസ് പറയുന്നു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ്ഐമാരായ രാജേന്ദ്രന് നായര്‍, രാധാകൃഷ്ണന്, സിപിഒമാരായ ജിനു, ജിതിന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വാഷ് പിടിച്ചെടുത്തത്.
അബ്കാരി നിയമപ്രകാരം കേസ് എടുത്തശേഷം പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി പേരാണ് ചാരായം വീട്ടില്‍ വാറ്റി തുടങ്ങിയത്. യൂട്യൂബ് വീഡിയോ കണ്ടും ചാരായം വാറ്റിയവരും ഇക്കൂട്ടത്തിലുണ്ട്. മദ്യലഭ്യതയെ തുടര്‍ന്നാണ് പലരും ചാരായം വാറ്റുന്നത്.
Discussion about this post