തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരത്തിന് താൽക്കാലിക നിുയന്ത്രണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്താൻ നൽകുന്ന പാസ് വിതരണം നിർത്തി.
നിലവിൽ കേരളത്തിലെത്തിയവരുടെ പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ പുതുതായി പാസ് നൽകു.
നേരത്തെ, റെഡ്‌സോൺ ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് സർക്കാർ ക്വാറന്റൈൻ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ് വിതരണം നിർത്തിയിരിക്കുന്നത്.
കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് കേരളത്തിലെത്തിയവരുടെ വിവരശേഖരണം സംസ്ഥാനസർക്കാർ ആരംഭിച്ചത്. രണ്ട് മൂന്ന് ദിവസത്തിന് ശേഷമാവും ഇനി പാസ് വിതരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post