ലണ്ടന്‍: ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി മലയാളികളാണ് വൈറസ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ഇതിനോടകം മരിച്ചുവീണത്. കൊറോണ വൈറസ് ബാധിച്ച് ലണ്ടനില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു.
ഇതില്‍ ഒരു വൈദികനും ഉള്‍പ്പെടുന്നു. കോട്ടയം വാകത്താനം സ്വദേശിയായ ഫാ.ബിജി മാര്‍ക്കോസ് ചിറത്തലേട്ട് (54), കൂത്താട്ടുകുളം സ്വദേശി സണ്ണിജോണ്‍(68) എന്നിവരാണ് മരിച്ചത്. യാക്കോബായ സഭ വൈദികനാണ് ഫാ. ബിജി മാര്‍ക്കോസ്.
ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. പ്രിസ്റ്റണില്‍ വെച്ചാണ് കൂത്താട്ടുകുളം സ്വദേശിയായ സണ്ണി കൊറോണ ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഭാര്യ എല്‍സി. നെല്‍സണ്‍, ഡിക്സണ്‍ എന്നിവര്‍ മക്കളാണ്.
Discussion about this post