സംസ്ഥാനത്ത് മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട്: ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് മദ്യ നിരോധനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുള്ളതിനാല്‍ അതിപ്പോള്‍ കള്ളായിട്ടുണ്ടാവും. ഷാപ്പിലെത്തിയില്ലെങ്കില്‍ പ്രശ്‌നവുമാകും. അതുകൊണ്ടാണ് ഷാപ്പുകള്‍ക്ക് അനുമതി നല്‍കിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റ് സംസ്ഥാനങ്ങളില്‍ മദ്യ ഷോപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്‌നം നമ്മള്‍ കണ്ടതാണ്. അത് ഇവിടെയുണ്ടാവന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് സംസ്ഥാനത്ത് മദ്യ വില്‍പ്പന ശാലകള്‍ തുറക്കാന്‍ വൈകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നും, അക്കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version