തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30 ആയി കുറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 502 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് രോഗം ഭേദമായതോടെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത്. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായി. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് കൊവിഡ് മുക്തമായത്.
സംസ്ഥാനത്ത് ആകെ 14670 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 14402 പേര് വീടുകളിലും 268 പേര് ആശുപത്രികളിലുമാണുള്ളത്. ഇന്ന് 58 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post