തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതെസമയം ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം ആറ് പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയത്ത് രോഗം ഭേദമായവരില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30 ആയി കുറഞ്ഞു. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 14670 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 58 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 34599 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 34063 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 1154 ടെസ്റ്റ് നടത്തി. ഇതുകൂടാതെ മുന്‍ഗണന ഗ്രൂപ്പുകളിലെ 2947 അയച്ചതില്‍ 2147 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post