തിരുവനന്തപുരം: നാട്ടിലെത്താന്‍ വിമാന ടിക്കറ്റിനായി പ്രയാസം അനുഭവിക്കുന്ന നൂറ് പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ജിസിസി യൂത്ത് കെയറാണ് ടിക്കറ്റ് നല്‍കുന്നത്. ആദ്യഘട്ടമായിട്ടാണ് നൂറ് ടിക്കറ്റ് നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
‘വീടണയാന്‍ കാത്തിരിക്കുന്ന പ്രവാസലോകത്തെ സാധാരണക്കാരോടൊപ്പം യൂത്ത് കെയര്‍ ഉണ്ട്. നാട്ടിലേക്ക് തിരികെ വരാന്‍ എംബസ്സി ലിസ്റ്റിലുള്ള, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും.’ ഷാഫി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നാട്ടിലേക്ക് തിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിനുള്ള പണം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഡിസിസികള്‍ പണം സമാഹരിച്ച് അതാത് ജില്ല കളക്ടര്‍മാര്‍ക്ക് തുക നല്‍കിയെങ്കിലും തുക സ്വീകരിക്കാന്‍ കലക്ടടര്‍മാര്‍ വിസമ്മതിച്ചിരുന്നു. ഒരുവിഭാഗത്തിന് മാത്രം പണം നല്‍കാനുള്ള സംവിധാനം സര്‍ക്കാരിലില്ലെന്നും ദുരിതാശ്വാസ നിധിയിലേക്കാണ് പണം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
#വീടണയാൻ_കാത്തിരിക്കുന്ന_പ്രവാസ_ലോകത്തെ_സാധാരണക്കാരോടൊപ്പം_യൂത്ത്_കെയർ ഉണ്ട് . നാട്ടിലേക്ക് തിരികെ വരാൻ എംബസ്സി…
Posted by Shafi Parambil on Tuesday, May 5, 2020
















Discussion about this post