പാലാ: ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബിജെപി നേതാവിനെയും സംഘാംഗങ്ങളെയും കോടതി റിമാന്‍ഡ് ചെയ്തു.
കര്‍ഷക മോര്‍ച്ച ജില്ലാ ഭാരവാഹിയും മുന്‍ ബിജെപി നിയോജക മണ്ഡലം അദ്ധ്യക്ഷനുമായ പനക്കല്‍ മോഹനന്, ബിജെപി പ്രവര്‍ത്തകരായ പുത്തന്‍വീട്ടില്‍ ഡി. രാജു, ബൈജു നാരായണന് എന്നിവരെയാണ് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
പുലിയന്നൂര്‍ ക്ഷേത്രത്തിന് മുന്നിലെ ആളൊഴിഞ്ഞ വീട്ടിലാണ് സംഘം ചാരായം വാറ്റിയത്. തിങ്കളാഴ്ച രാത്രിയാണ് രഹസ്യവിവരം ലഭിച്ചതോടെയാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്. പോലീസ് റെയ്ഡിനെത്തിയപ്പോള്‍ വാറ്റിന് സൂക്ഷിച്ച വാഷ് സംഘം മറിച്ചുകളയുകയായിരുന്നു. ഒരു ചാക്ക് ശര്‍ക്കര, കള്ള്, ഗ്യാസ് സിലിണ്ടര്‍ എന്നിവ ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തിരുന്നു.
Discussion about this post