ഫാറോക്കിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ലഭിച്ച ആ ‘നിധികുംഭം’ തുറന്നു; കണ്ടെത്തിയത് ചരിത്രത്തിലെ അവശേഷിപ്പ്, വിദ്യാലയം അന്നത്തെ ശ്മശാനം ആയിരുന്നുവെന്ന് ഗവേഷകര്‍!

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ഫറോക്ക്: ഫാറോക്കിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും കണ്ടെത്തിയ നന്നങ്ങാടി നാട്ടുക്കാരെയും പോലീസുകാരെയും മറ്റ് അധികൃതരെയും സാക്ഷിയാക്കി തുറന്നു. ചരിത്രത്തിലെ അവശേഷിപ്പിക്കുകളാണ് നിധികുംഭത്തില്‍ നിന്ന് കണ്ടെത്തിയത്. നല്ലൂര്‍ ഗവ: എല്‍ പി സ്‌കൂളില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ചയാണ് നങ്ങാടി കണ്ടെത്തിയത്.

നന്നങ്ങാടിക്കുള്ളില്‍ പുരാവസ്തു ഗവേഷണ സംഘം നടത്തിയ അവസാന ഘട്ട പരിശോധനയിലാണ് ശിലായുഗ കാലഘട്ടത്തിലെത്തിലെ മണ്‍പാത്രങ്ങളും, ആയുധങ്ങളും മറ്റും ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. 13 സെന്റീമീറ്റര്‍ നീളമുള്ള രണ്ടു ഉളിയും 14 സെന്റീമീറ്റര്‍ വീതിയും 16 നീളമുള്ള രണ്ടു മണ്‍പാത്രങ്ങളും 13 സെന്റീമീറ്റര്‍ നീളമുള്ള ചൂണ്ടയ്ക്ക് സമാനമായ കൊളുത്തുമാണ് നന്നങ്ങാടിയില്‍ നിന്ന് ലഭിച്ചത്.

ലഭിച്ച വസ്തുക്കള്‍ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് വൈകിട്ടോടെതന്നെ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. നിലവില്‍ നന്നങ്ങാടി കണ്ടെത്തിയ സ്‌കൂള്‍ പരിസരം പഴയ കാലത്തെ ശ്മശാനം ആണെന്നാണ് പുരാവസ്തു വകുപ്പിന്റെ അഭിപ്രായം. സമാനനിലയിലുള്ള രണ്ടാമത്തെ നന്നങ്ങാടി ചൊവ്വാഴ്ച തുറന്നെങ്കിലും ശേഷിപ്പുകള്‍ ഒന്നുമുണ്ടായിരുന്നില്ല. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ച ഒരു സമൂഹം ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പുരാവസ്തു വകുപ്പ്.

Exit mobile version