കോഴിക്കോട്: പൊതുവെ താടി വളര്‍ത്തുന്നവര്‍ കഞ്ചാവടിക്കാരാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ട്. എന്നാല്‍ താടി വളര്‍ത്തുന്നവര്‍ എല്ലാം താടി വളര്‍ത്തുന്നവരെല്ലാം കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കേരള ബിയേര്‍ഡ് സൊസൈറ്റി എന്ന സംഘടനയില്‍ അണി നിരന്ന് തച്ചുടക്കുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനിറങ്ങിയ ഈ താടിക്കാര്‍.
ഈ സംഘടന തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമേ ആയുള്ളൂവെങ്കിലും ജോലിയും വരുമാനവുമുള്ള 500 ഓളം താടി സുഹൃത്തുകളുടെ കെട്ടുറപ്പുള്ള കൂട്ടായ്മയായി മാറി ഇന്ന് കേരള ബിയേര്‍ഡ് സൊസൈറ്റി. ഓരോ മാസവും പലയിടങ്ങളില്‍ ഒത്തുകൂടി ഓര്‍ഫനേജുകള്‍ക്കും, ആരുമില്ലാത്തവര്‍ക്കും, രോഗികള്‍ക്കുമെല്ലാം ഇവര്‍ കൈത്താങ്ങാവുന്നു. അവര്‍ക്കൊപ്പമിരുന്ന് ഒരു ദിവസം ചെലവഴിച്ച് നിറഞ്ഞ മനസ്സ് കണ്ട് തൃപ്തിയോടെ തിരിച്ച് പോവുന്നു.
താടി വളര്‍ത്തിയത് കൊണ്ട് മാത്രം ഭീകരരെന്നും കഞ്ചാവടിക്കാരെന്നും സമൂഹം മുദ്രകുത്തുന്നത് കണ്ട് പ്രവര്‍ത്തിച്ച് കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ 2017 ല്‍ തൃശ്ശൂരില്‍ പത്ത് പേര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് താടികൂട്ടായ്മ. ഇന്നിത് ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമായി മാറി തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഈ സംഘടനയില്‍ 500 ഓളം പേരുണ്ട്.
താടിക്കാരുടെ കോഴിക്കോട് ജില്ലയിലെ സമ്മേളനത്തിനാണ് ഇവര്‍ വ്യാഴാഴ്ച നഗരത്തിലെത്തിയത്. ഞങ്ങളും മനുഷ്യരാണെന്നും ഭീകരവാദികളും കഞ്ചാവിക്കാരല്ലെന്നും ഉറക്കെ പറയുന്ന ഈ സുഹൃത്തുക്കള്‍ ഇന്ന് ഒത്തുകൂടിയപ്പോള്‍ തെരുവില്‍ അലയുന്ന 180 ഓളം ആളുകളുടെ വിശപ്പകറ്റിയാണ് സമ്മേളന പരിപാടിക്ക് തുടക്കമിട്ടത്. ഇതിന് പുറമെ കാന്‍സര്‍ രോഗത്തെ അതിജീവിച്ച ഭവ്യ-സച്ചിന്‍ ദമ്പതിമാരെ ആദരിക്കല്‍ ചടങ്ങും ഇവര്‍ കോഴിക്കോട് നടത്തി.
സംഘടനയെന്ന് കേള്‍ക്കുമ്പോള്‍ ഓടിച്ചെന്ന് മെമ്പര്‍ഷിപ്പ് എടുക്കാമെന്നൊന്നും പ്രിയപ്പെട്ട താടി സുഹൃത്തുക്കള്‍ കരുതണ്ട. 21 വയസ്സ് തികഞ്ഞ ജോലിയും കൂലിയുമുള്ള താടിക്കാരനായിരിക്കണം. മാസത്തില്‍ ഒരിക്കല്‍ ഒത്തുകൂടി അംഗങ്ങളില്‍ നിന്ന് മാത്രം പിരിച്ചെടക്കുന്ന തുക കൊണ്ടാണ് ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നത്. സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണം.
താടിവെച്ചവരെയെല്ലാം ഭീകരും കള്ളന്‍മാരും കൊള്ളക്കാരും കഞ്ചാവടിക്കാരുമൊക്കെയായിട്ടാണ് സിനിമികളില്‍ അടക്കം ചിത്രീകരിക്കുന്നത്. പോലീസ് അടക്കമുള്ള അധികാരികള്‍ പോലും പലപ്പോഴും അങ്ങനെയാണ് പെരുമാറുക. ഇത് ഞങ്ങളെ പോലെയുള്ളവരുടെ ആത്മാഭിമനത്തെയാണ് ചോദ്യം ചെയ്യുന്നത്. സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ അങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് താടികൂട്ടായ്മയിലെ ഫെബി മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
ഓരോ മാസവും പലയിടങ്ങളില്‍ ഒത്തുകൂടി ഓര്‍ഫനേജുകള്‍ക്കും, ആരുമില്ലാത്തവര്‍ക്കും, രോഗികള്‍ക്കുമെല്ലാം കെത്താങ്ങാവുമ്പോള്‍ ഇവര്‍ക്ക് ഒന്ന് മാത്രമേ സമൂഹത്തോട് പറയാനുള്ളൂ. ഞങ്ങള്‍ ഭീകരരും കഞ്ചാവടിക്കാരും, കുറ്റവാളികളുമല്ല. നിങ്ങളെ പോലെ ആത്മാഭിമാനവും കുടുംബങ്ങളുമുള്ള പച്ച മനുഷ്യര്‍ തന്നെയാണ്.