തിരുവനന്തപുരം: സംസ്ഥാനത്ത് ടിവിയും കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ഇല്ലാത്ത വീടുകളിലെ കുട്ടികളെ കണ്ടെത്താന്‍ വിദ്യാഭ്യാസ വകുപ്പ്. ജൂണ്‍ ഒന്നിന് പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങാനായിരുന്നു സര്‍ക്കാര്‍ ശ്രമം. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ അടുത്ത അദ്ധ്യയനവര്‍ഷം തുടങ്ങാന്‍ കാലതാമസമുണ്ടാകും. നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ജൂലൈയിലും സ്‌കൂള്‍ തുറക്കുന്നത് പ്രതിസന്ധിയിലാകും.
ഈ സാഹചര്യം മുന്നില്‍ കണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അതേസമയം, വിക്ടേഴ്‌സ് ചാനലിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനുളള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സ്‌കൂള്‍ തുറക്കാന്‍ ജൂലൈ രണ്ടാം വാരം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമാക്കും.
സര്‍വശിക്ഷാ അഭിയാന്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. ഇതില്‍ നിന്ന് ടിവിയും കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ഇല്ലാത്ത വീടുകളിലെ കുട്ടികളെ കണ്ടെത്തും. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് പ്രത്യേകം ഫോം നേരത്തെ നല്‍കയിരുന്നു. ടി.വി മാത്രമുളളവര്‍, ടിവിയും കേബിള്‍ കണക്ഷനും ഉള്ളവര്‍, കമ്പ്യൂട്ടര്‍ ഉളള കുട്ടികള്‍ എന്നിങ്ങനെയാണ് വിവരശേഖരണം. നെറ്റ് കണക്ഷന്‍ സൗകര്യമുളള കുട്ടികള്‍, സ്മാര്‍ട്ട് ഫോണും നെറ്റുമുളളവര്‍ എന്നിവരുടെ വിവരങ്ങള്‍ വെവ്വേറെയാണ് ശേഖരിച്ചത്.
ഈ സൗകര്യങ്ങളൊന്നും ഇല്ലാത്തവരെയും കണ്ടെത്തി. സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ ചുമതലയുള്ള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി. സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ ചുമതലയുള്ള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി.
ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
ജൂണ്‍ പകുതിയോടെയെങ്കിലും സ്‌കൂളുകളില്‍ അദ്ധ്യയനം തുടങ്ങാന്‍ അനുമതി ലഭിച്ചാല്‍ ശനിയാഴ്ച ഉള്‍പ്പടെയുളള ദിവസങ്ങള്‍ പ്രവൃത്തി ദിനമാക്കാനും ആലോചനയുണ്ട്.
Discussion about this post