കൊച്ചി: ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസിന്റെ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം.
ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴുമണിമുതല്‍ അടുത്ത ദിവസം രാവിലെ ഏഴുമണിവരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.
അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാതൃക-
https://drive.google.com/file/d/1zRTepROdr-niXaOHea-uJeC9sTDAL-qW/view?usp=sharing
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്…
Posted by State Police Media Centre Kerala on Monday, May 4, 2020
Discussion about this post