തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം അവസാനിപ്പിച്ചെന്ന് അറിയുന്നത് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ മതനിരപേക്ഷതയെ കുറിച്ച് ബിജെപിയ്ക്ക് ബോധോദയം ഉണ്ടായതിനാലാണ് സമരം നിര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപി നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തത് നീതി നിര്‍വ്വണത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ നിലപാടുകള്‍ കൊണ്ട് ഉണ്ടായതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ട് കാര്യം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ ബിജെപി സമരം നിര്‍ത്തുന്നുവെന്നും എന്നാല്‍ സുരേന്ദ്രനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ നിരാഹാര സമരം ആരംഭിക്കുമെന്നും ബിജെപി അധ്യക്ഷന്‍ ശ്രീധരന് പിള്ള നേരത്തെ പറഞ്ഞിരുന്നു.
Discussion about this post