തിരുവനന്തപുരം: കൊവിഡ് കാലത്തെ ഭക്ഷ്യപ്രതിസന്ധി തരണം ചെയ്യാൻ റേഷൻ കടയിൽ നിന്നും വിതരണം ചെയ്യുന്ന ധാന്യകിറ്റുകൾ എപിഎൽ വിഭാഗത്തിന് മേയ് എട്ടാം തീയതി മുതൽ വിതരണം ചെയ്തേക്കും. അതേസമയം, മുൻഗണന ഇതര വിഭാഗത്തിന് (എപിഎൽ) പത്ത് കിലോ അധിക അരി കിലോ 15 രൂപയിൽ താഴ്ത്തി നൽകാനാകില്ലെന്ന് സർക്കാർ ധാരണയിലെത്തി.
10.50 പൈസയ്ക്ക് നൽകാമെന്ന സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശം 105 കോടി രൂപ ബാധ്യതയുണ്ടാക്കുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തലോടെയാണ് തീരുമാനം പുനഃപരിശോധിച്ചത്.
അതേസമയം, കൊവിഡ് കാലത്തേ റേഷൻ വിതരണം തൊണ്ണൂറ്റി രണ്ട് ശതമാനം വരെ എത്തിയതിൽ കടക്കാരുടെ തിരുമറിയുണ്ടോയെന്നും സംശയം ബലപ്പെടുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ഈ സംശയമുണ്ട്. അതിനാൽ സുതാര്യത ഉറപ്പാക്കുവാനായി ബയോ മെട്രിക് ഈ പോസ് മെഷീൻ ഉപയോഗിച്ച് ഈ മാസത്തെ റേഷൻ വിതരണം നടത്താനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
Discussion about this post