കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എന്‍ജിഒ അസോസിയേഷന്, എസ്ഇടിഒ, എന്‍ജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ്, എഎച്ച്എസ്ടിഎ തുടങ്ങിയ സംഘടനകള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് നിയമ സാധുതയില്ല. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് അനുസരിച്ച് ശമ്പളം പിടിക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ശമ്പളം പിടിക്കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ഉള്‍ക്കൊള്ളാതെ തിരക്കിട്ടു തയ്യാറാക്കിയതാണ് ഓര്‍ഡിനന്‍സ് എന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. സര്‍ക്കാട് ജീവനക്കാരുടെ അനുമതി ഇല്ലാതെ 25ശതമാനം ശമ്പളം പിടിക്കാന്‍ അധികാരം നല്കുന്ന ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഭരണഘടനയുടെ 309ആം വകുപ്പ് അനുസരിച്ച് ശമ്പളം ജീവനക്കാരുടെ അവകാശമാണ്. 309ആം വകുപ്പിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള ചട്ടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഇത്തരം ഒരു ഓര്‍ഡിനന്‍സ് വഴി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തടയാന്‍ സാധിക്കില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post