മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി വരെ നീട്ടി. അതെസമയം ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഉപാധികളോടെയുള്ള ഇളവുകള്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.ഹോട്ട് സ്പോട്ടുകളില്‍ ഇളവുകളൊന്നും ബാധകമല്ല.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയ സാഹചര്യത്തിലായിരുന്നു മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് മലപ്പുറത്ത് നിരോധനാജ്ഞ നീട്ടിയത്. അതെസമയം സംസ്ഥാനം ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. അല്ലാത്തയിടങ്ങളില്‍ ഇളവുകള്‍ നല്‍കും.
ഗ്രീന്‍സോണുകളില്‍ പരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസസ്ഥാപനം തുറക്കാം. മാളുകളും ബാര്‍ബര്‍ ഷോപ്പുകളും ഗ്രീന്‍ സോണുകളിലും തുറക്കില്ല. കാറുകളില്‍ ഡ്രൈവറെക്കൂടാതെ രണ്ടുപേരിലധികം യാത്ര ചെയ്യരുത്. പാര്‍ക്ക്, ജിംനേഷ്യം, മാള്‍, ബാര്‍ബര്‍ ഷാപ്പ് തുറക്കരുത്. കണ്ടെയിന്മെന്റ് സോണുകള്‍ കേന്ദ്രമാര്‍ഗനിര്‍ദേശപ്രകാരം തീരുമാനിക്കണം. നഗരസഭകളില്‍ പ്രശ്നമുള്ള വാര്‍ഡ് മാത്രം ഹോട്സ്പോട്ടായിരിക്കും. പഞ്ചായത്തുകളില്‍ സമീപ വാര്‍ഡുകളെയും ഹോട്സ്പോട്ടാക്കാം.
Discussion about this post