തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. കൊറോണകാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ സത്യത്തിന്റെ ഒരു തരിമ്പുപോലുമില്ലാത്തത് കൊണ്ടാണ് പിന്നീട് അവര്‍ തന്നെ അതിനെ കുറിച്ച് മിണ്ടാത്തതെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്പ്രിങ്ക്ളര്‍ കോലാഹലമെന്തായിരുന്നു, പുറത്ത് നടത്തിയ അപവാദങ്ങളൊന്നും കോടതിയില്‍ മിണ്ടാന്‍ പോലും ധൈര്യമുണ്ടായില്ല. സ്വകാര്യത മാത്രമായിരുന്നു അവിടെ പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഉള്ള ‘പ്രതിബദ്ധത ‘യുടെ ഒരു തെളിവുകൂടി ഇപ്പോള്‍ പുറത്തു വരികയാണ് എന്ന് അദ്ദേഹം പറയുന്നു.
മന്മോഹന് സിങ്ങ് നയിച്ച രണ്ടാം യുപി ഏ സര്‍ക്കാരിന്റെ കാലത്താണ് വാഹന്‍ സോഫ്റ്റ് വെയര്‍ പാക്കേജായ vahan.nic.in വികസിപ്പിച്ചെടുത്തത്. ചെയ്തതാകട്ടെ nicയും. ഈ വെബ്സൈറ്റില്‍ പോയാല്‍ ഇന്ത്യയിലെ ഏത് വാഹനത്തിന്റേയും നമ്പര്‍ വെച്ച് ഉടമയുടെ പേരും വിവരങ്ങളും ആര്‍ക്കും ലഭ്യമാകും. ഒരു സുരക്ഷാ മാനദണ്ഡങ്ങളുമില്ല. ഏതൊരാള്‍ക്കും വിവരങ്ങളെടുക്കാം. ഇത് എത്ര വലിയ അപകടമാണെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ കൊറോണക്കാലത്ത് പ്രതിപക്ഷം ഓരോ സന്ദര്‍ഭത്തിലും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ഓരോ ആരോപണത്തെക്കുറിച്ചും പിന്നീട് അവര്‍ക്കു തന്നെ മിണ്ടാട്ടമില്ലാതായത് എന്തുകൊണ്ട്? സത്യത്തിന്റെ തരിമ്പുമില്ലായിരുന്നു അവയിലൊന്നും എന്നതു തന്നെ കാരണം. സ്പ്രിങ്ക്ളര്‍ കോലാഹലമെന്തായിരുന്നു? പുറത്ത് നടത്തിയ അപവാദങ്ങളൊന്നും കോടതിയില്‍ മിണ്ടാന്‍ പോലും ധൈര്യമുണ്ടായില്ല. സ്വകാര്യത മാത്രമായിരുന്നു അവിടെ പറഞ്ഞത്.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഉള്ള ‘പ്രതിബദ്ധത ‘യുടെ ഒരു തെളിവുകൂടി ഇപ്പോള്‍ പുറത്തു വരികയാണ്.മന്മോഹന് സിങ്ങ് നയിച്ച രണ്ടാം യുപി ഏ സര്‍ക്കാരിന്റെ കാലത്താണ് വാഹന്‍ സോഫ്റ്റ് വെയര്‍ പാക്കേജായ vahan.nic.in വികസിപ്പിച്ചെടുത്തത്.ചെയ്തതാകട്ടെ NICയും. ഈ വെബ്സൈറ്റില്‍ പോയാല്‍ ഇന്ത്യയിലെ ഏത് വാഹനത്തിന്റേയും നമ്പര്‍ വെച്ച് ഉടമയുടെ പേരും വിവരങ്ങളും ആര്‍ക്കും ലഭ്യമാകും. ഒരു സുരക്ഷാ മാനദണ്ഡങ്ങളുമില്ല. ഏതൊരാള്‍ക്കും വിവരങ്ങളെടുക്കാം.
ഇത് എത്ര വലിയ അപകടമാണ്?
ഒരു സ്ത്രീക്കുണ്ടായ അനുഭവം അവര്‍ പറയുകയുണ്ടായി.തന്റെ കാര്‍ പാര്‍ക്ക് ചെയ്ത് കടയില്‍ പോയി തിരിച്ചു വന്നപ്പോള്‍ ഒരാള്‍ പേര് വിളിച്ച്, പരിചയം ഭാവിച്ച് പിന്നാലെ കൂടുന്നു. നിങ്ങള്‍ക്ക് പേര് എങ്ങിനെ അറിയാം എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഉരുണ്ടു കളിക്കുന്നു. ധൈര്യത്തോടെ, കര്‍ശനമായി ചോദിച്ചപ്പോള്‍ കക്ഷി സത്യം തുറന്നു പറഞ്ഞു. നമ്പര്‍ നോക്കി വാഹനില്‍ പോയി പേരു കണ്ടെത്തി.പിന്നെ ഫേസ്ബുക്കില്‍ പോയി ഉറപ്പു വരുത്തി. അവര്‍ തിരിച്ചു വരാന്‍ കാത്തു നിന്നു.ഇത്രയും അപകടകരമായും അലക്ഷ്യമായും, ഒരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയും വ്യക്തി വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ തുറന്നിട്ടു കൊടുത്തവരാണ് ഇവിടെ ഡേറ്റാ സുരക്ഷയുടെ പേരില്‍ കപടനാടകമാടി നോക്കിയത്.ഈ എന്‍.ഐ.സി.യുടെ കയ്യിലാണ് ഡേറ്റ സുരക്ഷിതമായിരിക്കുക എന്ന് വാദിക്കുന്നത് .ആരോഗ്യ സേതുവും ഇതേ NIC യുടെ വകയാണ്.കേരളത്തിലെ UDF ന് അതിലും പരാതിയൊന്നുമില്ല. രാഹുല്‍ ഗാന്ധി ഇന്ന് ആരോഗ്യ സേതു സ്വകാര്യതക്കു നേരെ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പറഞ്ഞതായി കണ്ടു. രാഹുലും തരൂരുമൊക്കെ പലതും പറയും. കേരളത്തെ അഭിനന്ദിക്കും. അതൊന്നും ഇവിടുത്തെ UDF ന് ബാധകമല്ലല്ലോ.
Discussion about this post