ചാരുംമൂട്: ഭാഗ്യം കൊണ്ടു വന്ന പണം മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് വേണ്ടി നല്കി ലോട്ടറി വില്പ്പനക്കാരന്. സമ്മാനം ലഭിച്ച ടിക്കറ്റ് തുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.
നൂറനാട് ഉളവുക്കാട് വനജാഭവനം ബാബുവാണ് തുക സംഭാവന ചെയ്തത്. ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ബാബു വില്‍പ്പന നടത്തിയ ഒരു ടിക്കറ്റിന് 5,000 രൂപയും 10 ടിക്കറ്റുകള്‍ക്ക് 500 രൂപ വീതവും സമ്മാനം ലഭിച്ചിരുന്നു.
സമ്മാനാര്‍ഹരായവര്‍ ടിക്കറ്റ് ബാബുവിന് നല്കി. ഈ ടിക്കറ്റുകളുടെ സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ബാബുവും കുടുംബവും തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തി ആര് രാജേഷ് എംഎല്‍എ ടിക്കറ്റുകള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കുട്ടികളുടെ ചെറുസമ്പാദ്യം മുതല്‍ നിരവധി പേരാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഗുരിതാശ്വാസ നിധിയിലേയ്ക്ക് തുക സംഭാവന ചെയ്യുന്നത്.
Discussion about this post