സ്വകാര്യ ആശുപത്രിയും ചികിത്സ നിരസിച്ചു; നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു

കാസര്‍കോട്: കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു. കാസര്‍കോട് കളനാട് സ്വദേശിനിയാണ് വീട്ടില്‍ പ്രസവിച്ചത്.

അതേസമയം, ചികിത്സാ സംവിധാനങ്ങള്‍ക്കായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏര്‍പ്പെടുത്താനായി ആരും തയ്യാറായില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചു.

പ്രസവ ശേഷം ഡിഎംഒ ഇടപെട്ടിട്ടും സ്വകാര്യ ആശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചില്ല. കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ശന ലോക് ഡൗണ്‍ ഏര്‍െപ്പടുത്തിയ പ്രദേശമാണ് കളനാട്.

Exit mobile version