എടപ്പാള്‍: മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളം മൂതൂര്‍ വെള്ളറമ്പില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കി അതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇവര്‍ പിടിക്കാമെങ്കില്‍ പിടിക്കൂ എന്നര്‍ത്ഥത്തില്‍ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു.
സംഭവമറിഞ്ഞ അപ്പോള്‍ തന്നെ പോലീസ് ഇവരെ കെയ്യോടെ പൊക്കി. അഞ്ചുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
Discussion about this post