ചെന്നൈ: ചെന്നൈയില്‍ ബിരുദ വിദ്യാര്‍ത്ഥിയായ മലയാളി പെണ്‍കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തേനാംപേട്ടിലെ ചായവിതരണക്കാരന്റെ മകള്‍ക്കാണ്. പെണ്‍കുട്ടിയെ രാജീവ്ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബത്തിലെ മറ്റ് നാല് പേരെ സര്‍ക്കാരിന്റെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. അതേസമയം ചെന്നൈയിലെ കൊറോണ വൈറസ് വ്യാപന കേന്ദ്രമായി മാറുകയാണ് കോയമ്പേട് മാര്‍ക്കറ്റ്.
തമിഴ്നാടിന്റെ വടക്കന്മേഖലയിലെ ആറ് ജില്ലകളിലുള്ളവര്‍ക്ക് കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും രോഗബാധയുണ്ടായതായാണ് വിവരം. മാര്‍ക്കറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോയ 145 ല്‍ അധികം ആളുകള്‍ക്ക് ഇവിടെ നിന്ന് രോഗം പകര്‍ന്നിട്ടുണ്ട്.
Discussion about this post