കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് തലപ്പാടിയില്‍ നാളെ മുതല്‍ അധ്യാപകരും കോവിഡ് ഡ്യൂട്ടിക്ക് എത്തും. തലപ്പാടിയില്‍ നാളെ തുടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങുന്ന 100 ഹെല്‍പ്പ് ഡെസ്ക്കലാണ് അധ്യാപകര്‍ക്ക് ഡ്യൂട്ടി.
3 ഷിഫ്റ്റുകളിലാണ് ഡ്യൂട്ടി. ഒരു ഹെല്‍പ്പ് ഡെസ്ക്കില്‍ 2 പേര്‍ക്ക് വീതമാണ് ഓരോ ഷിഫ്റ്റിലും ഡ്യൂട്ടി. ഇവരെ ഡ്യൂട്ടിയിലെത്തിക്കാന്‍ പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.
രാത്രിയും പകലും ജോലി ചെയ്യാന്‍ തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഹെല്പ് ഡെസ്കില്‍ ഒരുക്കിയിരിക്കുന്നതെന്നും 24 മണിക്കൂറും അതിര്‍ത്തിയില്‍ അധ്യാപകരുടെ സേവനമുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post