കാസര്‍കോട് കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാസര്‍കോട്: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാഞ്ഞങ്ങാട് അരയികടവിലെ രാജന്റെ മകന്‍ ഋതിന്‍ രാജാണ് മരിച്ചത്. മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ഋതിന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. അരമണിക്കൂറോളം നേരം തെരച്ചില്‍ നടത്തിയെങ്കിലും ഋതിനെ കണ്ടെത്താനായില്ല. അപ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Exit mobile version