തിരുവനന്തപുരം: കൊവിഡിനെതിരെയുള്ള പോരാട്ടം സംസ്ഥാനം തുടരുകയാണ്. ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 401 പേരും കൊവിഡ് രോഗത്തില്‍ മുക്തി നേടി. 94 പേര് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.
സംസ്ഥാനം ഒറ്റക്കെട്ടായി നടത്തിയ കടുത്ത പ്രതിരോധങ്ങളാണ് കൊവിഡ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ സഹായകമായത്. അതെസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. കൊവിഡ് രോഗം സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇന്ന് പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് ആകെ 21,720 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21, 332 പേര് വീടുകളിലും 388 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
Discussion about this post